ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ, എടിഎം നമ്പറോ, പിന് നമ്പറോ, സിവിവി നമ്പറോ അന്വേഷിച്ച് ഒരിക്കലും ബാങ്ക് അധികൃതര്‍ ഫോണില്‍ വിളിക്കില്ല. എ.ടി.എം പിന് നമ്പര്‍ ഇടയ്ക്കിടെ മാറ്റാന്‍ ഉറപ്പു വരുത്തുക, എടിഎം കവറിലോ, കാര്‍ഡിലോ പിന് നമ്പര്‍ സൂക്ഷിക്കാതിരിക്കുക. ഈ രീതിയില്‍ പണം നഷ്ടമായാല്‍ ബാങ്കിന് ഉത്തരവാദിത്വം ഉണ്ടായിരിക്കുകയില്ല. ഇത്തരത്തിലുള്ള ഫോണ്‍ കോളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ബാങ്ക് അധികൃതരെ ധരിപ്പിക്കുക. പണം നഷ്ടമായാല്‍ എത്രയും പെട്ടെന്ന് പൊലീസില്‍ അറിയിക്കുക. കാരണം തട്ടിപ്പുകാര്‍ വ്യാജപേരില്‍ എടുക്കുന്ന സിംകാര്‍ഡുകള്‍ തട്ടിപ്പ് നടത്തിയ ശേഷം പെട്ടെന്ന് തന്നെ നശിപ്പിക്കും. വ്യാജഫോണ്‍കോളുകള്‍ വന്നാല്‍ പൊലീസിനെയും ബാങ്കിനെയും അടുത്ത സുഹൃത്തുക്കളെയും വിവരമറിയിക്കുക.
ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫോണിലൂടെ നല്‍കരുതെന്ന് മിക്ക ബാങ്കുകളും എസ്.എം.എസ് വഴി സന്ദേശം അയയ്ക്കാറുണ്ടെങ്കിലും ബാങ്കില്‍ നിന്നും വരുന്ന ഈ സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ അവഗണിക്കുന്നതാണ് തട്ടിപ്പിനിരയാവാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: