സുവോണ്‍: മെക്സിക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി വെനീസ്വല അണ്ടര്‍-20 ലോകകപ്പിന്റെ പ്രീ – ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഈ വിജയത്തോടെ അവര്‍ ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനത്തെത്തി.
വെനീസ്വലയോട് തോറ്റെങ്കിലും മികച്ച ഗോള്‍ ശരാശരിയില്‍ ജര്‍മനിയെ പന്തളളി മെക്സിക്കോയും പ്രീ ക്വാര്‍ട്ടറിലെത്തി. സെര്‍ജിയോ കോര്‍ഡോവയുടെ ഗോളിലാണ് വെനീസ്വല മെക്സിക്കോയെ തോല്‍പ്പിച്ചത്. 33-ാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ പിറന്നത്. ഒന്ന് രണ്ട് പ്രതിരോധക്കാരെ മറികടന്ന് മുന്നേറിയ കോര്‍ഡോവ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കി. ഈ ടൂര്‍ണമെന്റില്‍ കോര്‍ഡോവയുടെ നാലാം ഗോളാണിത്.
മറ്റൊരു മത്സരത്തില്‍ ജര്‍മനി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വനൗടുയെ തോല്‍പ്പിച്ചു. അര്‍ജന്റീന മടക്കമില്ലാത്ത അഞ്ചുഗോളുകള്‍ക്ക് ഗ്വിനിയയെ തോല്‍പ്പിച്ചു.ഇംഗ്ലണ്ട് എതിരില്ലാത്ത ഒരുഗോളിന് ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: