കോട്ടയം: തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തില്‍ നടന്നുവരുന്ന ശിബിരത്തില്‍ ഇന്ന് രാവിലെ 9ന് വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാഗോപാലമന്ത്രാര്‍ച്ചനയും, 3.00ന് കൂടിയാട്ടത്തിന്റെ സോദാഹരണ രംഗാവിഷ്കരണവും ഉണ്ട്.
ശിബിരത്തിന്റെ ആദ്യദിവസം നടന്ന ജ്ഞാനദാനം എന്ന പുതിയ കര്‍മ്മപദ്ധതിയുടെ ഉത്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്. ഗിരിജ ഐ.എ.എസ്. നിര്‍വഹിച്ചു. ഭാരതസംസ്കാരം അസ്തമിച്ചുപോകാതെ തലമുറകളിലേയ്ക്കും ഈ സംസ്കാരം കൈമാറ്റം ചെയ്യപ്പെടുന്നതിനായി ഈ ജ്ഞാനദാനം പ്രയോജനപ്പെടും എന്ന് ഉദ്ഘാടനവേളയില്‍ പറഞ്ഞു. ഈശ്വരബോധം വളര്‍ത്തുക, മൂല്യബോധം ഉള്ളവരാകുക എന്നീ ചര്യകള്‍ മാത്രമേ മനുഷ്യനെ ഉയര്‍ച്ചയില്‍ എത്തിക്കൂ എന്ന് കുട്ടികളുമായി നടന്ന സംവാദത്തില്‍ വിജയ്മേനോന് പറഞ്ഞു. ജ്ഞാനദാനം എന്ന ഈ പദ്ധതി നടപ്പാക്കുന്ന ആദ്യത്തെ ക്ഷേത്രം സ്വാമിയാര്മഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവിതാംകുര്‍ ദേവസ്വം ബോര്‍ഡിന്റെയും വിവിധ മത പാഠശാലകളുടെയും സഹകരണത്തോടെ നാളെ രാവിലെ 8 മണി മുതല്‍ ക്ഷേത്രാങ്കണത്തിവച്ച് കുട്ടികള്‍ക്കായുള്ള വിദ്യാഗോപാലമന്ത്രാര്‍ച്ചന നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: