പാലാ: പാലാ-പൊന്‍കുന്നം റോഡില്‍ നിയന്ത്രണം വിട്ട എയ്സ് വാന്‍ ഹോട്ടലിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്ക് പരുക്ക്. പന്ത്രണ്ടാംമൈല് ഉറവത്തൊട്ടിയില് ദിനേശനാണ്(56) പരുക്കേറ്റത്. തലക്കും വാരിയെല്ലിനും സാരമായി പരുക്കേറ്റ ഇയ്യാളെ തെള്ളകത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലായ്ക്ക് സമീപം പന്തണ്ടാംമൈലിലാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടം. കോഴിക്കോട്ട് നിന്നും റബര്‍ ചെരുപ്പിന്റെ നിര്‍മ്മാണ സാധനങ്ങള്‍ പൊന്‍കുന്നം ഭാഗത്ത് ഇറക്കിയ ശേഷം മുടങ്ങുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. സംഭവസമയത്ത് ദിനേശന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉച്ചകഴിഞ്ഞതിനാല്‍ കടയില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. കടയിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. മറ്റത്തില്‍ അനിലിന്റെ മഹാദേവ് എന്ന ഹോട്ടല്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. പട്ടാമ്പി സ്വദേശിയായ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയ്യാള് ഉറങ്ങിപോയതാണ് കാരണമെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: