തിരുവനന്തപുരം: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം പാലിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒന്നരലക്ഷത്തോളം പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു.
2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്കാണ് സസ്പെന്ഷന് ഉണ്ടാവുക. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 2016 ഒക്ടോബറിലാണ് സുപ്രീംകോടതി ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്ക് ലൈസന്‍സ് റദ്ദാക്കണമെന്ന് ഉത്തരവിട്ടത്.
എന്നാല്‍, ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ ഇളവുകള്‍ പിന്‍വലിക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: