തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വരുമാനം കുറഞ്ഞ ബസുകളില്‍ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തി. ജൂണ്‍ 15 മുതല്‍ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തിന് മണിക്കൂര്‍ അടിസ്ഥാനമാക്കിയാകും ഡ്യൂട്ടി.
ആറരമണിക്കൂറാണ് ഒരു ഡ്യൂട്ടി. അധികസമയം ജോലിചെയ്യുന്നതിന് മണിക്കൂര്വേതനം ലഭിക്കും. 7000-ത്തിനും 10,000-ത്തിനും ഇടയ്ക്ക് പ്രതിദിനവരുമാനമുള്ള ബസുകളിലാണ് സിംഗിള്‍ ഡ്യൂട്ടി സംവിധാനം ഏര്‍പ്പെടുത്തിയത്. 10,000-ത്തിനുമേല്‍ വരുമാനമുള്ള സര്‍വീസുകളെ സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 13 മണിക്കൂര്‍ ഡ്യൂട്ടിചെയ്താല് മാത്രമേ ഡബിള്ഡ്യൂട്ടിക്ക് അര്‍ഹതയുള്ളൂ. പത്തുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍വരെ ഡബിള്‍ഡ്യൂട്ടി വാങ്ങിയിരുന്നു. ഇതൊഴിവാക്കാനാണ് നീക്കം.
നേരത്തെ മെക്കാനിക്കല്‍ ജീവനക്കാരുടെ ഡബിള്‍ഡ്യൂട്ടി സംവിധാനം അവസാനിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: