മലപ്പുറം: മലപ്പുറം ജില്ലയില്‍ മറ്റൊരു ക്ഷേത്രം കൂടി സാമൂഹ്യവിരുദ്ധർ തകര്‍ന്നു. പൂക്കോട്ടുംപാടം വില്ലത്ത് ശിവക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ചുറ്റമ്പലത്തിന്റെ ഓടിളക്കി അകത്തുകടന്ന അക്രമികൾ ശ്രീകോവിന്റെ വാതില്‍ തകര്‍ത്തു. ശിവന്റെയും മഹാവിഷ്ണുവിന്റെയും വിഗ്രഹം അടിച്ചു തകര്‍ത്തു.
പ്രതിഷേധ സൂചകമായി പൂക്കോട്ട്പാടത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്. സപ്താഹം നടന്നു കൊണ്ടിരിക്കുന്ന ക്ഷേത്രത്തിൽ നടന്ന ദുഷ്ട പ്രവർത്തിയിൽ ഭക്ത ജനങ്ങൾ പരിഭ്രാന്തിയിലാണ്.
വൻ പോലിസ് സന്നാഹം പ്രദേശത്ത് ക്യാംമ്പ് ചെയ്യുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി, അന്വേഷണം തുടങ്ങി.
കഴിഞ്ഞ ജനുവരിയിൽ ഇതേ പ്രദേശത്ത് ശ്രീ ബാണാപുരം ത്രിപുരസുന്ദരി ക്ഷേത്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. ആ കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ല. താനാളൂര്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന് നേരെയും ആക്രമണമുണ്ടായിരുന്നു. ഇതിലെ പ്രതികളെയും പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: