കൊച്ചി: ജന്മഭൂമി ലെജന്‍ഡ്സ് ഓഫ് കേരള താരോത്സവത്തിന് മികവേകാന്‍ ജന്മഭൂമി ഓണ്‍ ലൈനും. ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ കോട്ടയം ബസേലിയസ് കോളേജ് ഗ്രൗണ്ടില്‍ അരങ്ങേറുന്ന മഹാമഹം ജന്മഭൂമിയുടെ ഓണ്‍ലൈന്‍ സൈറ്റായ www.janmabhumidaily.com ല്‍ തല്‍സമയം സംപ്രഷണം ചെയ്യും. കൂടാതെ ജന്മഭൂമിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ www.facebook.com/janmabhumidaily ലും കാണാനാകും.
പുരസ്കാരദാന ചടങ്ങില്‍ കേന്ദ്ര ആയൂഷ് സഹമന്ത്രി ശ്രീപദ് യശോ നായിക് മുഖ്യാതിഥിയാകും. എംപിമാരായ റിച്ചാര്‍ഡ് ഹേ, ജോസ് കെ. മാണി, എംഎല്‍എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡോ.എന്‍. ജയരാജ്, മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ സംബന്ധിക്കും. ജന്മഭൂമി സിനിമാ-പ്രതിഭാശ്രീ അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്യും.
ബസേലിയസ് കോളേജ് മൈതാനിയില്‍ 6,000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് സജ്ജമാക്കിയിരിക്കുന്നത്. രണ്ട് തട്ടിലായി സംവിധാനം ചെയ്തിരിക്കുന്ന വേദിയില്‍ വിവിധ പരിപാടികള്‍ അരങ്ങേറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: