അറ്റക്കാമ: ലോകത്തെഏറ്റവും വലിയ ദൂരദര്‍ശിനിയുടെ നിര്‍മ്മാണം ചിലയിലെ അറ്റക്കാമ മരുഭൂമിയില്‍ തുടങ്ങി. ഒപ്ടിക്കല്‍ ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനിയാണിത്. പേര് ഇഎല്‍ടി, ഇക്സ്ട്രീമ്ലി ലാര്‍ജ് ടെലസ്ക്കോപ്പ്) 39 മീറ്റര്‍ വ്യാസമുള്ള പ്രത്യേകകണ്ണാടിയാണ് ഇതിലുള്ളത്. 85 മീറ്റര്‍ വലിപ്പമുള്ള നിറങ്ങളുള്ള താഴികക്കുടവുമുണ്ട്. 5000 ടണ്ണാണ് ഭാരം.
മനുഷ്യരുടെ കണ്ണില്‍ എത്തുന്നതിനേക്കാള്‍ 10 ലക്ഷം മടങ്ങ് പ്രകാശമാണ് ഇതില്‍ എത്തുന്നത്. അറ്റക്കാമ മരുഭൂമിയിലെ 3046 മീറ്റര്‍ ഉയരമുള്ള സെറോ ആര്മസോണ്സ് എന്ന കൊടുമുടിയുടെ മുകളിലാണ് ഇത് സ്ഥാപിക്കുന്നത്. ഒരേ സമയം 4000 ചിത്രങ്ങള്‍ വരെ എടുക്കാന്‍ കഴിയും.
പ്രപഞ്ചത്തിന്റെ വ്യത്യസ്ഥവും വളരെ വിശദവുമായ ചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളതാണ് ഇത്. ഹാര്മണിയെന്നും പേരുള്ള ഇതുമായി ബന്ധപ്പെട്ട പ്രധാന ഗവേഷകന് ഇന്ത്യാക്കാരനാണ്, നിരഞ്ജന് തട്ടെ. പ്രപഞ്ചത്തെപ്പറ്റി അത്ഭുതകരമായ പലകാര്യങ്ങളും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: