തുറവൂര്‍: സുരക്ഷാവേലിയില്ലാതെ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്ഫോമര്‍ നാട്ടുകാര്‍ക്ക് പേടി സ്വപ്നമാകുന്നു. പട്ടണക്കാട് വെട്ടയ്ക്കല്‍ റോഡില്‍ വില്ലേജ് ഓഫീസിന് പടിഞ്ഞാറെ ഭാഗത്താണ് ട്രാന്‍സ്ഫോമര്‍ സ്ഥിതി ചെയ്യുന്നത്. കുന്നുംപുറം സെന്റ് ജോസഫ്സ് എല്‍പി സ്കൂള്‍, പട്ടണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോനാട്ടുശേരി എല്‍പി സ്കൂള്‍, കണ്ടമംഗലം ഹയര്‍സെക്കന്‍ഡറി സ്ക്കൂള് തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളും നൂറുകണക്കിന് യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ട്രാന്‍സ്ഫോമറില്‍ നിന്നും തീപ്പൊരി ചിതറുന്നതും പതിവാണ്. ട്രാന്സ്ഫോഫോമറിന് സുരക്ഷാ വേലി നിര്‍മിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: