ആലപ്പുഴ: പ്രകൃതിക്ഷോഭ-കടല്‍ക്ഷോഭ-ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടി വന്നാല്‍ അതിനുള്ള സംവിധാനങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന് നിര്‍ദ്ദേശിച്ചു. മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളുടെ ഏകോപനയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. അപകടകരമായി നില്ക്കുന്ന വൃക്ഷങ്ങളുടെ ചില്ലകള്‍ മഴക്കാലത്തിന് മുമ്പ് വെട്ടിമാറ്റാന്‍ കെഎസ്ഇബിയ്ക്ക് നിര്‍ദ്ദേശം നല്കി. ഫിഷറീസ് വകുപ്പ് കാലവര്‍ഷത്തിന് മുന്നോടിയായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോണ്‍: 0477-2251103.
പ്രതികരിക്കാൻ ഇവിടെ എഴുതുക: