ഹോം » പ്രാദേശികം » കണ്ണൂര്‍ » 

ഗ്രേഡിംഗ്‌:ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്‌ മാര്‍ക്ക്‌ വാരിക്കോരി നല്‍കിയെന്ന്‌ ആരോപണം

July 12, 2011

കണ്ണൂറ്‍: കണ്ണൂറ്‍ സര്‍വ്വകലാശാലയിലെ ബിരുദപരീക്ഷയില്‍ ഗ്രേഡിംഗ്‌ സമ്പ്രദായത്തിലുണ്ടായ പിഴവുകളെ തുടര്‍ന്ന്‌ ഏര്‍പ്പെടുത്തിയ പരാതിപരിഹാരസെല്ലിണ്റ്റെ മറവില്‍ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക്‌ വാരിക്കോരി മാര്‍ക്ക്‌ നല്‍കിയെന്ന്‌ കേരള പ്രൈവറ്റ്‌ കോളേജ്‌ ടീച്ചേഴ്സ്‌ അസോസിയേഷന്‍ സംസ്ഥാന ജോയിണ്റ്റ്‌ സെക്രട്ടറി ഡോ. ബാലചന്ദ്രന്‍ കീഴോത്ത്‌ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിണ്റ്റെ ഗ്രേഡിംഗ്‌ പരീക്ഷണത്തിന്‌ കണ്ണൂറ്‍ സര്‍വ്വകലാശലയിലെ വിദ്യാര്‍ത്ഥികളെ പരീക്ഷണവസ്തുക്കളാക്കി അവരുടെ ഭാവി പന്താടുകയാണ്‌. രണ്ടും മൂന്നും പ്രാവശ്യം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്ളിസ്റ്റ്‌ തിരുത്തിക്കൊണ്ട്‌ പരീക്ഷകളുടെ തന്നെ വിശ്വാസ്യത ഇല്ലാതാക്കിയ സംഭവം കേരളത്തിലെ സര്‍വ്വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യത്തേതാണ്‌.വര്‍ഷംമുഴുവന്‍ കഷ്ടപ്പെട്ട്‌ പഠിച്ച വിദ്യാര്‍ത്ഥികളെ വഞ്ചിച്ചുകൊണ്ടാണ്‌ ഇപ്പോള്‍ സ്വന്തക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മാത്രം മാര്‍ക്ക്‌ വാരിക്കോരിക്കൊടുക്കുന്നത്‌. ഗ്രേഡിംഗ്‌ പോയിണ്റ്റ്‌ കണക്കാക്കാനുള്ള മാനദണ്ഡം എന്താണെന്ന്‌ ഇപ്പോഴും അവ്യക്തമാണ്‌. ശരാശരി ഗ്രേഡിംഗ്‌ പോയിണ്റ്റ്‌ കണക്കാക്കുന്നതില്‍ പിഴവുപറ്റിയതാണ്‌ ഡിഗ്രി പരീക്ഷയെഴുതിയവരുടെ മാര്‍ക്ക്ളിസ്റ്റുകളില്‍ തെറ്റുകളും അവ്യക്തതയും വരാന്‍ കാരണം. ഗ്രേഡിംഗ്‌ പോയിണ്റ്റ്‌ കണക്കാക്കാന്‍ നടപ്പാക്കിയ ഫോര്‍മുല പാര്‍ട്ട്‌ ൩ പേപ്പറുകള്‍ക്ക്‌ ബാധകമാകില്ല. അതിനാല്‍ സയന്‍സ്‌ വിഷയങ്ങള്‍ ഐച്ഛികമായി എടുത്ത്‌ ബിരുദം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ ബിരുദാനന്തരബിരുദത്തിന്‌ ഇംഗ്ളീഷോ രണ്ടാം ഭാഷയോ ഐച്ഛികമായെടുത്ത്‌ പഠിക്കാന്‍ കഴിയാതെ വരും. കണ്ണൂറ്‍ സര്‍വ്വകലാശാലയുടെ പുതിയ രജിസ്ട്രാറായി നിയമിക്കപ്പെട്ട വ്യക്തി അടിസ്ഥാന യോഗ്യതയില്ലാത്തയാളാണെന്നും ഇല്ലാത്ത യോഗ്യതകള്‍ കാണിച്ചാണ്‌ ഇദ്ദേഹം നിയമനം നേടിയതെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഇതുസംബന്ധിച്ച്‌ ചാന്‍സലര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്‌. വിദ്യാര്‍ത്ഥികളുടെ ഭാവിതകര്‍ത്ത നടപടികളെക്കുറിച്ച്‌ ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്ന്‌ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ മേഖലാ പ്രസിഡണ്റ്റ്‌ പ്രൊഫ. കെ.പി.മുഹമ്മദലി, മേഖലാ സെക്രട്ടറി ഡോ. ജയചന്ദ്രന്‍ കീഴോത്ത്‌ എന്നിവരും പങ്കെടുത്തു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick