കാളിയാര്‍: ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ക്ക് പരുക്ക്. വാഹനത്തിന്റെ ഡ്രൈവര്‍ എറണാകുളം സ്വദേശി മാനയച്ചുവടില് ശ്രീരാജ് ബാബു (30) ന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് മുണ്ടന്മുടിയില് വച്ചായിരുന്നു അപകടം. ഹിറ്റാച്ചി കയറ്റി ഇറക്കം ഇറങ്ങി വന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് നിഗമനം. നിയന്ത്രണം നഷ്ടപ്പെട്ട് അമിത വേഗതയില്‍ ഇറക്കത്തിലൂടെ നീങ്ങിയ വാഹനത്തില്‍ നിന്ന് ഡ്രൈവര്‍ രക്ഷപെടാനായി പുറത്തേക്ക് ചാടുകയായിരുന്നു. അപകടത്തില്‍ ഹിറ്റാച്ചി ക്യാബിനിലേക്ക് ഇടിച്ചു കയറി വാഹനം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. പരുക്കേറ്റ ഡ്രൈവറെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: