കോഴിക്കോട്: മലപ്പുറം പൂക്കോട്ടുംപാടം വില്വത്ത്ശിവ ക്ഷേത്രം അക്രമിച്ചവരെ അറസ്റ്റ് ചെയ്യണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് നഗരത്തില്‍ നടന്ന പ്രതിഷേധയോഗം ആവശ്യപ്പെട്ടു.
അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കര്‍ശ ന ശിക്ഷ നല്‍കിയില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. കിഡ്സണ്‍ കോര്‍ണര്‍ പരിസരത്ത് നടന്ന പ്രതിഷേധ യോഗത്തില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സമിതിയംഗം രാമകൃഷ്ണന്, മഹിള ഐക്യവേദി ജില്ലാ അദ്ധ്യക്ഷ സി.എസ്. സത്യഭാമ, മനോജ് കക്കോടി, സുബീഷ് ഇല്ലത്ത് എന്നിവര്‍ സംസാരിച്ചു.
ലിങ്ക് റോഡ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു. മോഹനന്, മാതൃസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി ശ്രീനിവാസന്, സംസ്ഥാന സെക്രട്ടറി സുശീല ജയന്, സമിതി ജില്ലാ സെക്രട്ടറി മണികണ്ഠന്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ദിനകരന്, വിവേകാനന്ദന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: