മുക്കം: കഞ്ചാവ് വില്‍പ്പനയ്ക്കെതിരെ പ്രതികരിച്ച യുവാവിനെ കഞ്ചാവ് വില്‍പ്പനക്കാര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. കൊടിയത്തൂര്‍ സ്വദേശി മന്‍സൂര്‍ (26 ) നാണ് ആക്രമത്തില്‍ പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ ചെറുവാടി അങ്ങാടിയിലായിരുന്നു സംഭവം.
ആക്രമത്തില്‍ തലയ്ക്ക് പരിക്കേറ്റ മന്‍സൂറിനെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെറുവാടി സ്വദേശികളായ അംജദ് ഖാന് (22), അബ്ദു സമദ് (18), ബാദുഷ (24) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കെതിരെ കഞ്ചാവ് കേസുള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ഇവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും മുക്കം പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: