പേരാമ്പ്ര: മേപ്പയൂര്‍ ശ്രീകണ്ഠ മനശാലാ ക്ഷേത്രത്തില്‍ അഷ്ടബന്ധ നവീകരണ കലശം ഇന്ന് തുടങ്ങും. കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പേരൂര്‍ ദാമോദരന്‍ നമ്പൂതിരിപ്പാട്, ഏളപ്പില ശ്രീകുമാരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരാണ് കാര്‍മ്മികത്വം വഹിക്കുന്നത്. 30 ന് കാലത്ത് ചടങ്ങുകള്‍ അവസാനിക്കും.
നവീകരിച്ച് ചെമ്പ് പതിച്ച ശ്രീകോവിലിന്റെയും പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെയും സമര്‍പ്പണം 29 ന് നടക്കും.പത്മശ്രീ ജേതാക്കളായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായരേയും മീനാക്ഷി അമ്മയേയും ആദരിക്കും. സിനിമാസീരിയല്‍ നടന് ഇല്ലിക്കെട്ട് നമ്പൂതിരി മുഖ്യാതിഥിയാകും. ആധ്യാത്മിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ശ്രീകണ്ഠാംബിക പുരസ്കാരം രഘു കല്ലൂരിന് ഡോ.പിയൂഷ് എം നമ്പൂതിരിപ്പാട് സമ്മാനിക്കും.
27 ന് ആധ്യാത്മിക പ്രഭാഷണം, 28 ന് പഞ്ചാരിമേളം, 29 ന് 50 വനിതകളുടെ തിരുവാതിരക്കളി, മെഗാഷോ 30 ന് പ്രസാദ ഊട്ട് എന്നിവയും നടക്കും. കെ.ശ്രീധരന് പ്രസിഡണ്ടും ബി.വിനോദ് കുമാര്‍ ജനറല്‍ സെക്രട്ടറിയുമായുള്ള ക്ഷേത്ര കമ്മറ്റിയും സി നാരായണന് ചെയര്‍മാനും എസ് ഉണ്ണികൃഷ്ണന് കണ്‍വീനറുമായുള്ള നവീകരണ കമ്മറ്റിയുമാണ് പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: