കോട്ടയം : മാതൃകപരമായി ഭക്ഷ്യവിതരണം നടത്തുന്ന ആര്യാസ് ബേക്കറിയില്‍ നിയമവിധേയമല്ലാതെ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബേക്കേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോള്‍ഡ് റൂമില്‍ അനധികൃതമായി കടന്ന് കയറി കേക്കുകള്‍ പുറത്ത് വലി്ച്ചിടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ഇത് സംബന്ധിച്ച പരാതി ആരോഗ്യ വകുപ്പ് മന്ത്രി, കളക്ടര്‍ , നഗരസഭാ ചെയര്‍പേഴ്സണ്‍ എന്നിവര്‍ നല്കി. നടപടിയുണ്ടായില്ലെങ്കില്‍ ക്രിമനല്‍ നടപടി ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിക്കുമെന്ന് അവര്‍ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.എം.ശങ്കരന്, റോയല്‍ നൗഷാദ്, എ.നൗഷാദ്, വിജേഷ് വിശ്വനാഥ്, ബിജു പ്രേംശങ്കര്‍, വി.പി. അബ്ദുള്‍ സലീം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: