ചങ്ങനാശ്ശേരി: പ്രകൃതിയേയും ജീവജാലങ്ങളെയും സ്നേഹിക്കുക, ഫലവൃക്ഷത്തൈകള്‍ നട്ട് ഭൂമിയെയും ജലത്തെയും സംരക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചങ്ങനാശ്ശേരി ബുള്ളറ്റ് ക്ലബ്ബ് പരിസ്ഥിതി സംരക്ഷണസന്ദേശ യാത്ര നടത്തും. ”വളരട്ടെ കാടുകള്‍; വിളയട്ടെ നന്മകള്” എന്ന പദ്ധതിയുടെ ഭാഗമായി ഇന്ന് രാവിലെ 8ന് എസ്ബി ഹൈസ്കൂളില്‍ നിന്ന് ആരംഭിക്കുന്ന സന്ദേശയാത്ര കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തും. പ്രസിഡന്റ് ജേക്കബ് ചക്കാലമുറിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എസ്ബി ഹൈസ്കൂള്‍ മാനേജര്‍ ഫാ. ജോസ് പി. കൊട്ടാരം മുഖ്യപ്രഭാഷണം നടത്തും. റേഡിയോ മീഡിയ വില്ലേജ് സ്റ്റേഷന് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശ്ശേരി ഉദ്ഘാടനം ചെയ്യും. ഇന്റര്‍നാഷണല്‍ നീന്തല്‍ താരം സുമി സിറിയക്ക് റാലി ഫ്ളാഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: