കടുത്തുരുത്തി: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് നാടുവിട്ട കൗമാരക്കാരെ പോലീസ് തിരികെ നാട്ടിലെത്തിച്ചു. കൗമാരക്കാരായ രണ്ട് പെണ്‍കുട്ടികളാണ് ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട് രണ്ട് യുവാക്കളുമായി നാടുവിട്ടത്. പെണ്‍കുട്ടികളെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഇതിനെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇവര്‍ നാല് പേരും വേളാങ്കണ്ണിയിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് ഇവിടെ നിന്ന് ഇവരെ കണ്ടെത്തിയാണ് നാട്ടിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: