കോട്ടയം: ചില്ലറ വില്പന പ്രകാരം വീടുപണിക്കായി 5 ക്യുബിക്ക് മീറ്റര്‍ വരെയുളള തേക്ക് തടി പാറമ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയില്‍ മെയ് 31 ന് രാവിലെ 10 മണി മുതല്‍ ലഭ്യമാണ്. ഓരോ തടിക്കും നിശ്ചിത വില ഒടുക്കി ലേലത്തില്‍ പങ്കെടുക്കാതെ തടികള്‍ വാങ്ങാവുതാണ്.
സ്വന്തം വീടുപണിക്കാണെ് തെളിയിക്കുതിന് മതിയായ രേഖകള്‍ അപേക്ഷകന് ഹാജരാക്കണം. അപേക്ഷകന്റെ പേരും മേല്‍വിലാസവും തെളിയിക്കുതിന് ആവശ്യമായ രേഖകളും അവയുടെ പകര്‍പ്പുകളും ഹാജരാക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്’് ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ വില്ലേജ് ഓഫീസറില്‍ നിന്നും അപേക്ഷകന്റെ മേല്‍വിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതിയാകും. വിവരങ്ങള്‍ക്ക് പാറമ്പുഴയിലുളള സര്‍ക്കാര്‍ തടി ഡിപ്പോയുമായിബന്ധപ്പെടണം. ഫോണ്‍: 0481 2312006
പ്രതികരിക്കാൻ ഇവിടെ എഴുതുക: