സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും അറ്റന്ഡര്മാര്ക്കുമുളള മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന പരിപാടി ജൂണ്‍ മൂന്ന് രാവിലെ 8.30 മുതല്‍ പാമ്പാടി ഗവ. ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ നടക്കും. പരിപാടിയില്‍ കോട്ടയം താലൂക്കിലെ എല്ലാ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും അറ്റന്‍ഡര്‍മാരും ഡ്രൈവിംഗ് ലൈസന്‍സും മറ്റ് അനുബന്ധ രേഖകളും സഹിതം നിര്‍ബന്ധമായും ഹാജരാകണമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: