കോട്ടയം: ളാക്കാട്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ രജതജൂബിലി ആഘോഷങ്ങളുടെ സമാപനം 30ന് രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയാകും.സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും. നവീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം വി.എന്‍.വാസവനും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം എന്‍എസ്എസ് താലൂക്ക് യൂണിയന് പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ളയും നിര്‍വഹിക്കും.
രജതജൂബിലി സുവനീര്‍ പ്രകാശനം നടി വീണാ നായര്‍ പ്രകാശനം ചെയ്യും. സമ്മേളനത്തില്‍ സ്കൂള്‍ മാനേജര്‍ സി.കെ.സുകുമാരന്‍ നായര്‍ അദ്ധ്യക്ഷനാകും.
രജതജൂബിലിവര്‍ഷം സാന്ത്വന വര്‍ഷമായിട്ടാണ് സ്കൂള്‍ ആഘോഷിച്ചത്. ഇതിന്റെ ഭാഗമായി സൗജന്യ എല്‍.ഇ.ഡി ബള്‍ബുകള്‍, ഫലവൃക്ഷകിറ്റുകള്, ഓണപുടവ, വൃക്കരോഗികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം എന്നിവ നല്കി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 980 വിദ്യാര്‍ത്ഥികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 700 വിദ്യാര്‍ത്ഥികളും ഇപ്പോള്‍ പഠിക്കുന്നുണ്ട്.
16 ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് റൂമാക്കുമെന്നും സമുദായാചര്യന്മന്നത്ത് പത്മനാഭന്റെ പ്രതിമാ അനാച്ഛാദനം വൈകാതെ നടക്കുമെന്നും സംഘാടകര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍ മാനേജര്‍ സി.കെ.സുകുമാരന്‍നായര്‍, സെക്രട്ടറി അഡ്വ.അജിത് കുമാര്‍, പ്രിന്‍സിപ്പാള്‍ കെ.ജി.സന്തേ#ാഷ് കുമാര്‍, കണ്‍വീനര്‍ മീനടം ഹരികുമാര്‍, പിടിഎ പ്രസിഡന്റ് ജോര്‍ജുകുട്ടി വെങ്ങാലൂര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: