ലണ്ടൻ: ഐ.എസ്.എല്‍ അടുത്ത സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കാന്‍ മാര്‍ക്വി താരം ആരോണ്‍ ഹ്യൂസ് ഉണ്ടാകില്ല. വടക്കന്‍ അയര്‍ലന്‍ഡ് ടീമംഗമായ ഹ്യൂസ് സ്കോട്ടിഷ് പ്രീമിയര്‍ ലീഗിലെ ഒന്നാം ഡിവിഷന് ക്ലബ്ബായ ഹാര്‍ട്ട് ഓഫ് മിഡ്ലൊത്തിയാനുമായി ഒരു വര്‍ഷത്തേക്ക് കരാറൊപ്പിട്ടതോടെയാണ് താരം ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലുണ്ടാകില്ലെന്ന് ഉറപ്പായത്.
ഈ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ അടുത്ത വര്‍ഷം മെയ് 13 വരെയാണ് സ്കോട്ടിഷ് പ്രീമിയര്‍ ലീഗ് നടക്കുന്നത്. ജനുവരിയിലെ ട്രാന്‍സ്ഫറില്‍ സ്കോട്ടിഷ് ലീഗില്‍ കളിച്ച ഹ്യൂസ് എട്ടു മത്സരങ്ങളില്‍ ഹാര്‍ട്ട് ഓഫ് മിഡ്ലൊത്തിയാനായി കളിച്ചു.
ഇതോടെ താരവുമായി അടുത്ത സീസണില്‍ കൂടി കരാര്‍ നീട്ടാന്‍ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. എന്തായാലും താരത്തിന്റെ അഭാവം ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറെ വിഷമമുണ്ടാക്കുമെന്നതിൽ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: