കോട്ടയം: അക്ഷര നഗരിയിലെ താരസംഗമത്തിന് തുടക്കമായി. ‘ജന്മഭൂമി’യുടെ പ്രഥമ സിനിമാ പുരസ്കാരങ്ങളും ‘ലെജന്‍ഡ്സ് ഓഫ് കേരള’ അവാര്‍ഡുകളും സമർപ്പിക്കുന്ന ചടങ്ങ് ജനസാഗരത്തിന്റെ കരഘോഷത്തിലൂടെയാണ് തുടക്കമിട്ടത്. ഒ രാജഗോപാൽ എംഎൽഎ, കെ രാമൻ പിള്ള, സുരേഷ് ഗോപി എംപി എന്നിവർ വീഡിയോ സന്ദേശത്തിലൂടെ പരിപാടിക്ക് ആശംസകൾ നേർന്നു.
അത്യാധുനിക ദൃശ്യസംവിധാനത്തോടെയുള്ള സ്റ്റേജാണ് സജ്ജമായിരിക്കുന്നത്. രണ്ട് തട്ടിലായി സംവിധാനം ചെയ്തിരിക്കുന്ന സ്റ്റേജില്‍ വിവിധ കലാപരിപാടികള്‍ മാറിമാറി നടക്കും. വിശിഷ്ടാതിഥികള്‍ സംയുക്തമായി ദീപം തെളിയിച്ചശേഷം എസ്. രമേശന് നായരുടെ രംഗപൂജാ ഗാനത്തോടെയാണ് താരോത്സവത്തിന് തുടക്കമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: