ലണ്ടന്‍: സാരിയുടുത്ത് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള പത്രസമ്മേളനം, ന്യൂദല്‍ഹിയില്‍ അമര്‍ ജവാന് ജ്യോതിയില്‍ ആദരമര്‍പ്പിക്കുന്നത്…
ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയുടെ തെരഞ്ഞെടുപ്പു പ്രചരണ വീഡിയോയില്‍ ഇതെല്ലാം ഇടം പിടിച്ചിരിക്കുന്നു. ജൂണ്‍ ഒന്പതിനു നടക്കുന്ന ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരെ സ്വാധീനിക്കാനുള്ള പ്രചരണത്തിനാണ് തെരേസ, മോദിയെ കൂട്ടു പിടിച്ചത്.
കഴിഞ്ഞ വര്‍ഷം നവംമ്പറില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് തെരേസാ കെ സാഥ് എന്ന പേരില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഹിന്ദിയില്‍ തയാറാക്കയിരിക്കുന്ന ഈ വിഡിയോയില്‍ ഏറെയും.
ബെംഗളൂരുവിലെ സോമേശ്വര ക്ഷേത്രത്തിലാണ് സാരിയണിഞ്ഞ് മേ ദര്‍ശനത്തിനെത്തിയത്. ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഗാനവും ഉള്‍പ്പെടുത്തയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: