വാഷിങ്ടണ്‍ : യൂബര്‍ ടാക്സി സ്ഥാപകരില്‍ ഒരാളും സിഇഒയുമായ ട്രവിസ് കലാനിക്കിന്റെ അമ്മ ബോട്ടപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച്ചയാണ് അപകടമുണ്ടായത്. ഭര്‍ത്താവ് ഡൊണാള്‍ഡിനൊപ്പം കാലിഫോര്‍ണിയില്‍ ഫ്രെസ്നോയില്‍ ബോട്ടിങ്ങിനിടെയാണ് ബോന്നി(71) മരിച്ചത്. ഡൊണാള്‍ഡ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ബോട്ട് പാറയില്‍ ഇടിച്ച് മുങ്ങുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അട്ടിമറി നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ബോന്നിയുടെ മരണം അവിചാരിതവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് യൂബര്‍ വൃത്തങ്ങള്‍ ഇമെയിലിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: