തൃശൂര്‍: നഗരത്തിലെ സ്കൂളുകളിലേയും കോളേജുകളിലെയും വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ ഏര്‍പ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്.
സ്കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ നിരീക്ഷിക്കുന്നതിനായി ഇവരുടെ വിശദമായ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് തുടങ്ങിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് സുരക്ഷയൊരുക്കുന്നതിന് പി.ടി.എ യുടെ നേതൃത്വത്തില്‍ ട്രാഫിക് വാര്ഡന്മാരെ നിയമിക്കാന്‍ സ്കൂള്‍ അധികൃതര്‍ക്ക് കമ്മീഷണര്‍ നിര്‍ദ്ദേശം നല്കി.
സ്കൂള്‍ പരിസരത്ത് ലഹരിയുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നപടിയെടുക്കുമെന്ന് കമ്മീഷണര്‍ പറഞ്ഞു. പോലീസ് ക്ലബില്‍ നടന്ന യോഗത്തില്‍ സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. വാഹിദ്, സി.ഐ മാരായ കെ.സി. സേതു, വി.കെ രാജു, ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: