ദുബായ്: വീട്ടിലെ ടെഡി ബെയറിനു പനിയുണ്ടെന്നു തോന്നിയാല്‍ മരുന്നു കൊടുക്കണ്ടേ? കളിക്കുന്നതിനിടെ പാവക്കുട്ടി താഴെ വീണു പൊട്ടിയാല്‍ സ്റ്റിച്ചിടണോ? ഇതിനെല്ലാം ഒരു ആശുപത്രി തുറന്നിരിക്കുന്നു ദുബായിയില്‍.
മുഹമ്മദ് ബിന്‍ റഷീദ് യൂണിവേഴ്സിറ്റി ഒഫ് മെഡിക്കല്‍ സയന്‍സസിലാണ് ഈ ടെഡി ബെയര്‍ ആശുപത്രി. ചെറിയ കുട്ടികള്‍ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും പദങ്ങളും പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
പ്രിയപ്പെട്ട കളിപ്പാട്ടങ്ങളെ ചികിത്സിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് എക്സ് റേ, സിടി സ്കാന്‍ തുടങ്ങിയ ടെസ്റ്റുകള്‍ എന്താണെന്നു കാണിച്ചു കൊടുക്കും. ദുബായി പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ഷെയിഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗം നാലു കുട്ടികള്‍ക്കൊപ്പം ഈ പരിപാടിയുടെ ആദ്യ സെഷനില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: