അരൂര്‍: പെട്രോള്‍ പമ്പില്‍ കാറിടിച്ചുകയറി ജീവനക്കാരന് പരുക്ക്. അരൂര്‍ ക്ഷേത്രത്തിന് തെക്കുഭാഗത്ത് ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ജോര്‍ജ്ജ് ഫ്യുവല്‍സ് പെട്രോള്‍ പമ്പിലാണ് കാറിടിച്ചുകയത്.
പരുക്കേറ്റ ജീവനക്കാരന് പള്ളൂരുത്തി സ്വദേശി അനീഷ് (35) നെ മരട് ലെയ്ക്ക്ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ക്ഷതം ഏറ്റ ഇയാളെ പ്രാധമിക ചികിത്സ നല്കി വീട്ടയച്ചു. ഞായറാഴ്ച രാവിലെ പത്ത് മണിക്കായിരുന്നു അപകടം നടന്നത്.
നിയന്ത്രണം തെറ്റിയ കാര്‍ തെക്ക് ഭാഗത്തുള്ള ഡീസല്‍ പമ്പിന്റെ ബില്ലിംഗ് പോയിന്റില്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ഡീസല്‍ നിറക്കുന്നതിന് നിന്നിരുന്ന അനീഷ് തെറിച്ച് സമീപത്തുവച്ചിരുന്ന സാധനങ്ങളുടെ മുകളിലേക്ക് വീഴുകയായിരുന്നു. തുറവൂരില്‍ നിന്ന് എറണാകുളത്തേക്ക് വിവാഹ ആശ്യത്തിനായി പോകുകയായിരുന്നു കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: