ചെങ്ങന്നൂര്‍: മൂല്യാധിഷ്ഠിത വിദ്യാഭ്യാസം പഠനത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഭാഗമാകണമെന്ന് ഡോ. പി.ജി. രാമകൃഷ്ണപിള്ള പറഞ്ഞു. വേദപണ്ഡിതന് നരേന്ദ്രഭൂഷണിന്റെ എണ്‍പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്നു വരുന്ന പ്രഭാഷണ പരമ്പരയില്‍ ആധുനിക സമൂഹത്തില്‍ അദ്ധ്യാപകന്റെ പങ്ക് എന്നവിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും സാമൂഹിക മൂല്യങ്ങള്‍ അനന്തര തലമുറയ്ക്ക് പകര്‍ന്നു നല്കി കുട്ടികളെ സാമൂഹിക ഉത്തരവാദിത്തമുള്ളവരാക്കിമാറ്റണം.കുട്ടികളുമായി മാത്രമല്ല, അവരുടെ രക്ഷിതാക്കളുമായും അദ്ധ്യാപകന് നല്ല ബന്ധം കാത്തുസൂക്ഷിക്കണം.
എവിടെയെങ്കിലും ചെറിയ പിശകുകള്‍ കണ്ടാല്‍ അപ്പോള്‍ തന്നെ അതു തിരുത്താന്‍ കുട്ടികളുമായും അവരുടെ കുടുംബവുമായുമുള്ള ബന്ധം പ്രയോജനപ്പെടുത്തണം. ഉന്നത ശീര്‍ഷരായ അദ്ധ്യാപകരുടെ തലമുറ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പുതിയ തലമുറയില്‍പ്പെട്ടവര്‍ ആത്മാര്‍ത്ഥമായ പരിശ്രമം നടത്തേണ്ടിയിരിക്കുന്നു എന്നും അദ്ദഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: