ഓച്ചിറ: സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും കേരളവും ദേശീയ ജനാധിപത്യ സഖ്യത്തോടോപ്പം ചേരണമെന്ന് ഭാരത് ധര്‍മ ജനസേന സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.
ഇടതുവലത് സഖ്യങ്ങള്‍ കേരളത്തിന്റെ വളര്‍ച്ചയെ പുറകോട്ടടിച്ചിരിക്കുകയാണെന്നും തുഷാര്‍ കുറ്റപ്പെടുത്തി. ബിഡിജെഎസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സര്‍ക്കാരിന്റെ കര്‍മപദ്ധതികള്‍ രാജ്യത്തിന്റെ വളര്‍ച്ചക്ക് ആക്കംകൂട്ടുകയാണ്. നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. അദ്ദേഹത്തെ മോശമാക്കാനുള്ള പ്രചാരണങ്ങള്‍ സമൂഹം തള്ളിക്കളയും. പാര്‍ലമെന്റ്-പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ക്കായി പാര്‍ട്ടി കമ്മിറ്റികള്‍ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പോടെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ബിഡിജെഎസ് ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജക മണ്ഡലം പ്രസിഡന്റ് മൈതാനം വിജയന് അദ്ധ്യക്ഷത വഹിച്ചു. ടി.വി. ബാബു, സുഭാഷ് വാസു, സംഗീത വിശ്വനാഥന്, എ. സോമരാജന്, കെ. സുശീലന്, ജയകുമാര്‍ നെടുമ്പ്രേത്ത്, ക്ലാപ്പന സുധീഷ്, മഹേന്ദ്രദാസ്, മധുകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: