അമ്പലപ്പുഴ: ജന്മനാട്ടില് നടന്ന പാര്‍ട്ടി പരിപാടിയില്‍ നിന്ന് വി എസ് അച്യുതാനന്ദന് വിട്ടുനിന്നു. പുന്നപ്ര കപ്പക്കടയില്‍ നിര്‍മ്മിച്ച സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി ഓഫീസ് ഉത്ഘാടന ചടങ്ങിലാണ് വിഎസ് വിട്ടുനിന്നത്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജന്മനാട്ടില് വിഎസ് പങ്കെടുക്കില്ലെന്ന് വിഎസ് പക്ഷക്കാര്‍ നേരത്തേ സൂചന നല്‍കിയിരുന്നു. ചികിത്സയിലായതിനാല്‍ പങ്കെടുക്കാനാവില്ലന്ന് വിഎസ് സംഘാടകരെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചു. വിഎസ് പക്ഷക്കാരായ സി.കെ. സദാശിവന്, സി.എസ്. സുജാത ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിലും വിഎസിന് പ്രതിക്ഷേധം ഉണ്ടന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: