മറയൂര്‍: ഊരുവാസലില്‍ വീടിന് മുകളിലേയ്ക്ക് ട്രാവലര്‍ മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്. മൂന്നാറില്‍ നിന്നും ഈ റോഡിലേയ്ക്ക് പോയ വിനോദസഞ്ചാരികളുടെ ടെമ്പോ ട്രാവലറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി 9 മണിയ്ക്കാണ് സംഭവം.
ഈ റോഡ് സ്വദേശികളായ വിനോദ്(32), മാതേഷ്(28), സായ്ബത്ത്(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാറില്‍ നിന്നും വരുന്ന വഴി മറ്റൊരു വാഹനത്തിനെ മറികടക്കവേ കൊടുംവളവില്‍ നിയന്ത്രണം വിട്ട് 8 അടി താഴ്ചയിലുള്ള വീടിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. രംഗരാജനും ഭാര്യും വീടിനകത്ത് ഉണ്ടായിരുന്നു. വീടിന്റെ പാരപ്പെറ്റ് തകര്‍ന്ന നിലയിലാണ്.
ശബ്ദംകേട്ടെത്തിയ സമീപവാസികളാണ് വാഹനത്തിലുണ്ടായിരുന്ന 14 പേരെയും പുറത്തിറക്കയിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: