ചെറുതുരുത്തി:തൃശൂര്‍ – ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയില്‍ കലാമണ്ഡലത്തിനു സമീപം കാറും, പിക് അപ് വാനും കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരിക്ക്. കാറിലെ യാത്രക്കാരായിരുന്ന അമല ഹോസ്പിറ്റലിലെ ഡോ.നിവിന്‍, മെഡിക്കല്‍ കോളേജിലെ ഡോക്ടറായ ജയ, ഇവരുടെ സുഹൃത്ത് നിശാന്ത് എന്നിവര്‍ക്കും,പിക് അപ് വാനിലെ യാത്രക്കാരും വടക്കാഞ്ചേരി സ്വദേശികളുമായ മൂന്ന് പേര്‍ക്കുമാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് 6.10 ന്മേല്പാലത്തിനു സമീപമായിരുന്നു സംഭവം. തൃശൂരില്‍ നിന്ന് ചെറുതുരുത്തിയിലെ സ്വകാര്യ ഹോട്ടലിലേക്ക് വരികയായിരുന്നുകാര് എതിരെ വരികയായിരുന്ന പിക് അപ് വാനില്‍ ചെന്നിടിക്കുകയായിരുന്നു. കാറിന്റെ അമിത വേഗമായിരുന്നു അപകടത്തിന് കാരണമെന്ന് പറയുന്നു.
ഇരു വാഹനങ്ങളുടേയും ഇടയില്‍ നിന്ന് ഒരു ഇരുചക്രവാഹനം തലനാരിഴക്ക് കടന്നു പോയതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കേറ്റവരെ നാട്ടുകാരും, ചെറുതുരുത്തി പോലീസും ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. നിവിനിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: