ഹോം » പ്രാദേശികം » കണ്ണൂര്‍ » 

എബിവിപി അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍ നടത്തി

July 12, 2011

കണ്ണൂറ്‍: എബിവിപി കണ്ണൂറ്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുന്നോടിയായുള്ള ജില്ലാതല കണ്‍വെന്‍ഷന്‍ പാര്‍ക്കന്‍സ്‌ ഓഡിറ്റോറിയത്തില്‍ നടന്നു. സുദിനം പത്രാധിപര്‍ മധുമേനോന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജന്‍ലോക്പാല്‍ ബില്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രധാനമന്ത്രിയെ ലോക്പാലിണ്റ്റെ പരിധിയില്‍ പെടുത്തണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. എബിവിപി സംസ്ഥാന വൈസ്പ്രസിഡണ്ട്‌ പി.കെ.ബൈജു ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിണ്റ്റെ എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്ന അഴിമതി ഇല്ലാതാക്കേണ്ടതിണ്റ്റെ ആവശ്യകതയെ കുറിച്ചും അതില്‍ യുവാക്കളുടെ കര്‍മ്മശേഷി ഫലപ്രദമായി ഉപയോഗിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ കണ്‍വീനര്‍ കെ.രഞ്ജിത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ജില്ലാ ജോ.കണ്‍വീനര്‍ എ.രജിലേഷ്‌ സ്വാഗതവും കെ.എസ്‌.ജിഷ്ണു നന്ദിയും പറഞ്ഞു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick