ചാലക്കുടി:ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ അനസ്തേഷ്യ നല്കിയത്തിലെ അപാകതയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വീണ്ടും ഇന്‍ക്വസ്റ്റ് നടത്തി.ചാലക്കുടി ഡിവൈഎസ്പി സി.എസ്.ഷാഹുല്‍ ഹമീദ്, എക്സിക്യൂട്ടീവ് തഹസീല്‍ദാര്‍ വി.സി.ലൈല എന്നിവരുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടത്തിയത്.അന്നനാട് മൈലോത്ത് പറമ്പില്‍ സിനീഷിന്റെഭാര്യ ലിഷ(29)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ചാലക്കുടി എസ്.ഐ.ജയേഷ് ബാലന്റെ നേതൃത്വത്തില്‍ എറണാക്കുളത്ത് പോയി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.എന്നാല്‍ യുവതിയുടെ വീടുകാരുടെ പരാതിയെ തുടര്‍ന്നാണ് വീണ്ടും ഇന്‍ക്വസ്റ്റ് നടത്തിയത്. ആന്തരീകാവയവങ്ങള്‍ പരിശോധനക്കായി കാക്കനാട്ടെ ലാബിലേക്ക് അയച്ചു.
പോലീസ് സര്ജന് ഡോ.രാകിന്റെ നേതൃത്വത്തില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി ഉച്ചതിരിഞ്ഞ് നാല് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്ത മൃതദേഹം സ്വദേശമായ ചേര്‍ത്തലയിലെ വീട്ടില്‍ സംസ്ക്കരിച്ചു.യുവതിയുടെ മരണത്തിന് ഉതരവാദികളായ ആശുപത്രി അധികൃതര്‍ക്കും,ഡോകടര്ക്കുമെതിരെ ചാലക്കുടി പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: