കക്കോടി: കുമാരസാമിയില്‍ രണ്ട് വീടുകളില്‍ മോഷണം. ഗുഡ്ലക്ക് ലൈബ്രറി റോഡില്‍ നിളയില്‍ പ്രൊഫ. വേലായുധന്, രമാ ശങ്കരന് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലാത്ത സമയത്താണ് മോഷണം നടന്നത്. പ്രൊഫ. വേലായുധന്റെ വീട്ടില്‍ നിന്ന് 3000 രൂപയും സ്വര്‍ണ്ണാഭരണവും നഷ്ടമായിട്ടുണ്ട്. രമാശങ്കരന്റെ വീട്ടില്‍ നിന്ന് 1000 രൂപയാണ് കളവ് പോയത്. വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്ത് കടന്നത്. പ്രൊഫ. വേലായുധന്റെ വീട്ടില്‍ നേരത്തെയും കളവ് നടന്നിട്ടുണ്ട്. പ്രദേശത്ത് മോഷണം പതിവായതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: