കൊല്ലം: ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ കൊല്ലൂര്‍വിള പള്ളിമുക്ക് വാസന്തിമന്ദിരത്തില് പ്രൊഫ.സുന്ദരരാജന് (74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് കൊല്ലം പോളയത്തോട് ശ്മശാനത്തില്‍ നടക്കും.
ജനസംഘത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ അദ്ദേഹം ബിജെപി ജില്ലാ പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, ദേശീയകൗണ്‍സിലംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ ഡോ.ശ്യാമള. മക്കള്‍: ശ്യാംസുന്ദര്‍ (ഹൈദരാബാദ് എസ്പി), അപര്‍ണ എസ്.(ഐടി മാനേജര്‍, ഓറിയന്റല്‍ ബാങ്ക്, ബാംഗ്ലൂര്‍). മരുമക്കള്‍: മീന എസ്. കുമാര്‍, ശ്യാം സുബ്രഹ്മണ്യന്(മാനേജര്‍, ഐബിഎം, ബാംഗ്ലൂര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: