കണ്ണൂര്‍: ഗാന്ധിജിയുടെ പിന്മുറക്കാര് എന്നവകാശപ്പെടുന്ന കോണ്ഗ്രസ്സുകാര് ന്യൂനപക്ഷ വോട്ട് ബാങ്ക് കാംക്ഷിച്ച് മിണ്ടാപ്രാണിയായ പശുവിനെ പരസ്യമായി നടുറോഡിലിട്ട് സ്ത്രീകളും കുട്ടികളും കണ്ടുനില്ക്കേ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അപലപനായമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകം നോക്കിനിന്ന് അട്ടഹസിച്ച് കോണ്‍ഗ്രസിന് മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടി നീചവും നിഷ്ഠുരവുമാണ്. ഭാരതീയ സംസ്കാരത്തിനും കോണ്‍ഗ്രസ്സ് സംസ്കാരത്തിനും ചേര്‍ന്നതാണോ ഈ നടപടിയെന്ന് യൂത്ത് കോണ്ഗ്രസ്സുകാര് ചിന്തിക്കണം. ഗോവധം നിരോധിക്കമെന്ന് ലോകത്തില്‍ ആദ്യമായി പറഞ്ഞ രാഷ്ട്രീയ പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. ഇതിന് നിയമം കൊണ്ടുവന്നതും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടപ്പിലാക്കിയതും കോണ്‍ഗ്രസ്സ് ഭരണകാലത്താണ്. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്ന ഭേദഗതിയുടെ പേരില്‍ കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ തട്ടിപ്പ് ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: