കണ്ണൂര്‍: കിണര്‍ പുനര്‍ നിറയ്ക്കല്‍ ജനപ്രതിനിധികള്‍ക്കുള്ള ശില്പശാല കണ്ണൂരില്‍ സമാപിച്ചു. കിണര്‍ പുനര്‍ നിറയ്ക്കല്‍ സംബന്ധിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ ജനപ്രതിനിധികള്‍ക്ക് നല്കുന്നതിനു വേണ്ടിയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂരില്‍ ശില്പശാല സംഘടിപ്പിച്ചത്. ഐആര്‍ടിസിയില്‍ നിന്നുള്ള ശാസ്ത്ര പ്രചാരകന് പ്രൊഫ.കെ.വാസുദേവന്‍ പിള്ള ശില്പശാലക്ക് നേതൃത്വം നല്കി. കെ.ബാലന് അധ്യക്ഷത വഹിച്ചു. പരിസര വിഷയ സമിതി കണ്‍വീനര്‍ കെ.വിനോദ്കുമാര്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
ഒരു പഞ്ചായത്തിലെ മുഴുവന്‍ കിണറുകളും പുനര്നിറച്ചാല് ആ പഞ്ചായത്തില്‍ ജലക്ഷാമമോ ടാങ്കര്‍ വെള്ളമോ ആവശ്യമില്ലെന്ന് ശില്‍പ്പശാലയില്‍ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കിണര്‍ പുനര്‍ നിറയ്ക്കുവാന്‍ ഏറ്റവും ചിലവു കുറഞ്ഞതും ശാസ്ത്രീയ മാര്‍ഗ്ഗവുമാണ് പരിഷത്ത് ഗവേഷണ സ്ഥാപനമായ ഐആര്‍ടിസി വികസിപ്പിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: