പയ്യന്നൂര്‍: സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന ദിനമായ ഇന്നലെ രാവിലെ സാസ്കാരിക ഘോഷയാത്ര നടന്നു. പ്രസിഡണ്ട് ടി.വി.ബാലചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.വി.മുരളീധരന്, ബി.ഉണ്ണികൃഷ്ണന്, സി.വി.എസ്.വാര്യര്‍, എം.ഉണ്ണികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. കഴകസംഗമം ടി.വി.ശ്രീനിവാസ വാര്യര്‍ ഉദ്ഘാടനം ചെയ്തു. വാരിയര്‍ സമാജം എന്‍.വി.കൃഷ്ണവാരിയര്‍ സ്മാരക അവാര്‍ഡ് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് സമ്മാനിച്ചു. യുവജന സമ്മേളനം എസ്.മനീഷ് ഉദ്ഘാടനം ചെയ്തു. എം.പി.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. മാലകെട്ട് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്കി.
പുതിയ ഭാരവാഹികളായി ടി.വി.ശ്രീനിവാസ വാര്യര്‍-കോഴിക്കോട്(പ്രസിഡണ്ട്), പി.വി.മുരളീധരന്-പാലക്കാട്(ജനറല്‍ സെക്രട്ടറി), ബി.ഉണ്ണികൃഷ്ണന്-കോട്ടയം(ട്രഷറര്‍), എം.വി.ശങ്കരവാരിയര്‍, ഡോ.വി.വിജയലക്ഷ്മി, കെ.ജി.മോഹന്‍ കുമാര്‍(വൈസ് പ്രസിഡണ്ടുമാര്‍), വി.വി.മുരളീധരന്, എന്‍.വി.രവീന്ദ്രനാഥ്, എ.സുകുമാര വാര്യര്‍(സെക്രട്ടറിമാര്‍), പി.ടി.രാജലക്ഷ്മി(വനിതാ വിഭാഗം പ്രസിഡണ്ട്), പാര്‍വ്വതി എസ് വാരിയര്‍(സെക്രട്ടറി), ശാരദ വാരസ്യാര്(ട്രഷറര്‍), ആര്.സി.പ്രസാദ്(യുവജന വിഭാഗം പ്രസിഡണ്ട്), പി.ആര്.ജയശങ്കര്‍(സെക്രട്ടറി), വി.പി.ദീപക്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: