ഹോം » വാര്‍ത്ത » പ്രാദേശികം » കണ്ണൂര്‍ » 

എംഎല്‍എയുടെ നടപടി ഇരട്ടത്താപ്പെന്ന്‌

July 12, 2011

മട്ടന്നൂറ്‍: മട്ടന്നൂരില്‍ അനുവദിച്ച നിര്‍ദ്ദിഷ്ട മുന്‍സിഫ്‌ കോടതി പേരാവൂരില്‍ തുടങ്ങാന്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിപ്പിച്ച എംഎല്‍എ സണ്ണി ജോസഫിണ്റ്റെ നടപടി ഇരട്ടത്താപ്പാണെന്ന്‌ മട്ടന്നൂറ്‍ മുന്‍സിഫ്‌ കോടതി ആക്ഷന്‍ഫോറം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ൨൦൦൬ല്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്‌ പ്രകാരം സംസ്ഥാനത്ത്‌ അടിയന്തരമായി തുടങ്ങേണ്ട ൮ കോടതികളില്‍ ഒന്നാണ്‌ മട്ടന്നൂറ്‍ കോടതി. മട്ടന്നൂരില്‍ കോടതി തുടങ്ങാന്‍ സാമ്പത്തിക പരാധീനത പറയുന്ന സര്‍ക്കാര്‍ പേരാവൂരില്‍ തുടങ്ങാന്‍ തുക വകയിരുത്തിയത്‌ വിരോധാഭാസമാണെന്നും അവര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പി.സി.ചാക്കോ, സി.കെ.ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick