മരങ്ങാട്ടുപിള്ളി: സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ ഈ വര്‍ഷവും നൂറുമേനി. സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 45 വിദ്യാര്‍ത്ഥികളില്‍ 18 പേര്‍ക്ക് ഡിസ്റ്റിംഗ്ഷനും, 27 പേര് ഫസ്റ്റ്ക്ലാസും കരസ്ഥമാക്കി.
കോമേഴ്സ്വിഭാഗം 28 വിദ്യാര്‍ത്ഥികളില്‍ 12 പേര് ഡിസ്റ്റിംഗ്ഷനും, 16 പേര് ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി. യാതൊരു അഡ്മിഷന് ടെസ്റ്റും നടത്താതെയാണ് ഇവിടെ കുട്ടികള്‍ക്ക് അഡ്മിഷന് കൊടുക്കുന്നത്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചെയര്മാന് ജോര്‍ജ് കുളങ്ങര, മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ്, പ്രിന്‍സിപ്പല്‍ സുജ. കെ. ജോര്‍ജ് എന്നിവര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: