ഭോപ്പാല്‍: മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാര്ക്ക് ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ബോളിവുഡ് താരം അക്ഷയ് കുമാറിനും ബാഡ്മിന്റണ്‍ താരം സൈന നെഹ്വാളിനും മാവോയിസ്റ്റ് ഭീഷണി.
ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റികളുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് സാമ്പത്തിക ധനസഹായം നല്‍കുമെന്ന് അക്ഷയ് കുമാറും സൈനയും പ്രഖ്യാപിച്ചിരുന്നു. ഇതാണ് മാവോയിസ്റ്റുകളുടെ വധഭീഷണിക്ക് കാരണമെന്നാണ് സൂചന.
ഛത്തീസ്ഗഡ് സിപിഐ (മാവോയിസ്റ്റ് ) സൗത്ത് സോണല്‍ കമ്മിറ്റിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്. ഭീഷണി സന്ദേശമുള്‍പ്പെട്ട മാവോയിസ്റ്റ് ലഘുലേഖ കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിലെ ബയ്ലാദില ഭാഗത്ത് നിന്നുമാണ് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ഹിന്ദിയിലും ഗോത്രവര്‍ഗ ഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്.
കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍ പ്രഖ്യാപിച്ചത്. 5000 രൂപ ധനസഹായമാണ് ലണ്ടന്‍ ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവ് സൈന നേഹ്വാള് പ്രഖ്യാപിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: