ബീജിംഗ്: ചൈനയിലെ ഗുയിഷു പ്രവിശ്യയില്‍ യുവാവ് നടത്തിയ കഠാര ആക്രമണത്തില്‍ രണ്ട് പേര് മരിച്ചു. 18 പേര്‍ക്കു പരിക്കേറ്റു. ഞായറാഴ്ചയാണ് സംഭവം.
ആക്രമിയെ കസ്റ്റഡിയില്‍ എടുത്തതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. പ്രതിക്കു മാനസികാസ്വാസ്ഥ്യം ഉള്ളതായി അദ്ദേഹത്തിന്റെ പിതാവ് അറിയിച്ചതായി ചൈനയിലെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ചൈനയില്‍ കഴിഞ്ഞ വര്‍ഷം നിവധി കഠാര ആക്രമണങ്ങളാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു കൂടുതല്‍ ആക്രമണങ്ങളും നടന്നത്. കഴിഞ്ഞ ജനുവരിയിലും നവംബറിലുമായി ചൈനയിലുണ്ടായ കഠാര ആക്രമണങ്ങളില്‍ 18 കുട്ടികള്ക്കള്ക്കാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: