ലണ്ടന്‍; പോടാ ഭീകരാ, നിന്റെ രാജ്യത്തേക്ക് എന്നു പറഞ്ഞ് പാക്ക് ഡോക്ടറെ ബ്രിട്ടനില്‍ അധിക്ഷേപിച്ചതായി പരാതി. 37 വയസുള്ള നാവേദ് യാസിനാണ് ഈ ദുരനുഭവം. പാക്ക് വംശജനാണെങ്കിലും ബ്രിട്ടീഷ് പൗരത്വമാണുള്ളത്.
മാഞ്ചസ്റ്റര്‍ ഭീകരാക്രമണത്തിലെ ഇരകളെ 48 മണിക്കൂറും ചികില്‍സിച്ച ഡോക്ടര്‍. കഴിഞ്ഞ രാത്രിയില്‍ ആശുപത്രിയില്‍ നിന്ന് മടങ്ങുമ്പോള്‍ ഒരു മധ്യവയ്ക്കന് അടുത്തെത്തിയാണ് അധിക്ഷേപം ചൊരിഞ്ഞത്.
നിങ്ങളെപ്പോലുള്ളവരെ ഞങ്ങള്‍ക്ക് വേണ്ട, ഭീകരാ, നിന്റെ രാജ്യത്തേക്ക് മടങ്ങൂ എന്നായിരുന്നു ആക്രോശം. ഞാന്‍ ഡോക്ടറാണ് പക്ഷെ അയാളുടെ ഉള്ളിലുള്ള വെറുപ്പ് എടുത്തുകളയാന്‍ എനിക്കാവില്ല. ഡോക്ടര്‍ പറഞ്ഞു.
ബ്രിട്ടനിലെ യോര്‍ക്ക് ഷയറില്‍ ജനിച്ചുവളര്‍ന്ന യാസിന് ഭാര്യക്കും രണ്ടു പെണ്മക്കള്ക്കും ഒപ്പം ട്രഫോര്‍ഡിലാണ് താമസിക്കുന്നത്.60കളില്‍ യാസിന്റെ വല്യുപ്പാപ്പ ലണ്ടനില്‍ കുടിയേറിയതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: