ഈ കോടിയേരി ബാലകൃഷ്ണന് ആളെ ചിരിപ്പിച്ചുകൊല്ലും. അടുത്ത ഒരു വര്‍ഷത്തേക്കു ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് എല്‍ഡിഎഫ് മന്ത്രിമാര്‍ക്ക് നിര്‍ദേശം കൊടുത്തിരിക്കുകയാണത്രേ.എങ്കില്‍ ഈ വര്‍ഷം അവര്‍ ചെയ്ത കാര്യങ്ങള്‍ ഉണ്ടാകുമല്ലോ. അതെന്താണെന്നുകൂടി കോടിയേരി പറയണം. ഒന്നാം ക്ളാസ് പാസാകാതെ എങ്ങനെയാണ് രണ്ടാം ക്ളാസ് പാസാകുന്നത്. ഓള് പ്രമോഷനാണോ.
സൈന്യത്തെ അധിക്ഷേപിച്ച് കണ്ണൂരില്‍ കോടിയേരി നടത്തിയ പ്രസംഗം കടുത്ത വിമര്‍ശനത്തിനു വഴിവെച്ചിരിക്കുകയാണ്.അതിനിടയിലാണ് ഇത്തരം ഹാസ്യരസ പ്രധാനമായ ഓരോന്ന് കക്ഷി തട്ടിവിടുന്നത്. കഴിഞ്ഞ ദിവസം മന്ത്രി ശൈലജയും ഒരു തമാശ പറഞ്ഞു. തനിക്കു നല്ല ബുദ്ധിയുണ്ടെന്നും അതുകൊണ്ട് ഉപദേശകരുടെ ആവശ്യമില്ലെന്നും. അതിനര്‍ഥം ഏഴെട്ട് ഉപദേശകരുള്ള പിണറായിക്കു ബുദ്ധിയില്ലെന്നാണോ. ഒരു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണം ഗംഭീരമാണെന്നാണ് സിപിഎം നേതാക്കള്‍ പ്രസംഗിച്ചു നടക്കുന്നത്.
ശരിയാണ്,അവരുടെ കാര്യങ്ങളെല്ലാം ഗംഭീരമായി നടക്കുന്നുണ്ട്. പിണറായി വിജയന് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിയുമായിരുന്ന കാലത്താണ് കേരളത്തില്‍ എന്നന്നേയ്ക്കുമായി കമ്യൂണിസ്റ്റു ഭരണം ഇല്ലാതായതെന്ന് നാളെ ചരിത്രം പറയാനിരിക്കെയാണ് കോടിയേരി ഉളുപ്പില്ലാത്ത തമാശ പറയുന്നത്. സഖാക്കള്‍ക്കു തന്നെ മതിയായിരിക്കുകയാണ്.
ഇങ്ങനെ ഭരിക്കാന്‍ എന്തിനു പിണറായി വിജയന്. വഴിയെ പോകുന്ന ആരെങ്കിലും മതിയായിരുന്നല്ലോയെന്നു കൂടി സഖാക്കള്‍ വിചാരിക്കുന്നുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: