താഴെചൊവ്വ: താഴെ മുണ്ടയാട് വിവേകാനന്ദ സാംസ്കാരിക വേദിയുടെ നാലാം വാര്‍ഷികാഘോഷവും അനുമോദന സദസ്സും മുണ്ടയാട് ഭഗവതി ക്ഷേത്രത്തിന് സമീപം നടന്നു. അമൃതാനന്ദമയീ മഠം മഠാധിപതി സ്വാമി അമൃതകൃപാനന്ദപുരി ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം ഉപഹാര സമര്‍പ്പണം നടത്തി. വിവേകാനന്ദ സാംസ്കാരിക വേദി പ്രസിഡണ്ട് കെ.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂര്‍ മണ്ഡലം ജനറല്‍സെക്രട്ടറി ശശിധരന്, ജില്ലാ കമ്മറ്റി അംഗം പി.സി.മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.രജീഷ് സ്വാഗതവും കെ.ബൈജുകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: