തൃശൂര്‍:വ്യവസായ സംരംഭങ്ങള്‍ക്ക് പുതിയ അന്തരീക്ഷമൊരുക്കുന്നതോടൊപ്പം 17500 ചെറുകിട സൂക്ഷ്മ സംരംഭങ്ങള്‍ 2017-18 ല്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. തൃശൂര്‍ പൂഴക്കല്‍ വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ഘട്ടത്തിന് 25.65 കോടി രൂപ ചിലവ് വരും. 3.75 ഏക്കറില്‍ 129000 സ്ക്വയര്‍ ഫീറ്റിലാണ് കെട്ടിട നിര്‍മ്മാണം. 18 മാസം കൊണ്ടു പൂര്‍ത്തിയാക്കുന്ന കെട്ടിടത്തില്‍ 100 ചെറുകിട യൂണിറ്റുകളുണ്ടാകും. പദ്ധതിയിലൂടെ 1000 പേര്‍ക്ക് തൊഴില്‍ ലഭിയ്ക്കും.മേയര്‍ അജിത ജയരാജന് അദ്ധ്യക്ഷത വഹിച്ചു. സി.എന്‍.ജയദേവന് എം.പി.മുഖ്യാതിഥിയായി.
എം.എല്‍.എ മാരായ കെ.വി.അബ്ദുള്‍ ഖാദര്‍, ഇ.ടി.ടൈസണ്‍,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ വി.രാവുണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: