കൊല്ലങ്കോട്: മുതലമടയില്‍ തെങ്ങു കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.മീങ്കര ചെമ്മണാം തോട് കോളനിയിലെ മുരുകന്റെ മകന് മനോജ്(28)ആണ് മരിച്ചത്.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സഭവം.മനോജും കുടുംബവും ചപ്പക്കാടുള്ള തോപ്പില്‍ ഷെഡിലാണ് താമസിക്കുന്നത്.ഷെഡിലേക്കുള്ള വൈദ്യുതി പ്രവഹിക്കുന്നതില്‍ നിന്നാണ് ഷോക്കേറ്റതെന്ന് പറയുന്നു.പാലക്കാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: